സുക്സാരി(ജാർഖണ്ഡ്): അഞ്ചുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ചുകൊന്നു. റാഞ്ചിക്കു സമീപം സുക്സാരി ഗ്രാമത്തിലെ 25കാരനായ ജവഹര്‍ ലോഹര്‍ ആണ് കൊല്ലപ്പെട്ടത്. അഞ്ചുവയസുകാരിയെ തന്റെ വീട്ടിലെത്തിച്ച് ജവഹര്‍ പലതവണ പീഡിപ്പിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പകുതി ഭാഗം മണലില്‍ താഴ്ത്തിയ നിലയില്‍ ഉപേക്ഷിക്കുകയായിരുന്നത്രെ. സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടിയിപ്പോൾ.
ജവഹറിന്റെ വീട്ടില്‍ പെൺകുട്ടിയെ പുലര്‍ച്ചെ മൂന്നിന് കണ്ടതിനെത്തുടർന്നാണ് ജനക്കൂട്ടം അക്രമാസക്തരായതെന്നാണ് പോലീസിന്റെ ഭാഷ്യം.
ജവഹറിന്റെ വീട്ടില്‍ പെൺകുട്ടിയെ പുലര്‍ച്ചെ മൂന്നിന് കണ്ടതിനെത്തുടർന്നാണ് ജനക്കൂട്ടം അക്രമാസക്തരായതെന്നാണ് പോലീസിന്റെ ഭാഷ്യം.