ലക്നോ: ഉത്തർപ്രദേശിലെ 40 ജില്ലകളിൽ ഈ സാന്പത്തികവർഷം തന്നെ ആശുപത്രികളോടനുബന്ധിച്ചു യോഗാ പരിശീലനത്തിനുള്ള സൗഖ്യകേന്ദ്രങ്ങൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശം. മറ്റു 35 ജില്ലകളിൽ ഇത്തരംസംവിധാനം ഏർപ്പെടുത്തുന്നതിനു കേന്ദ്രസർക്കാരിൽനിന്ന് അനുമതി തേടാനും സർക്കാർ ഉദ്യോഗസ്ഥരോടു മുഖ്യമന്ത്രി നിർദേശിച്ചു.
23 ആയുർവേദ ആശുപത്രികളിലും ഏഴ് യുനാനി ആശുപത്രികളിലും 12 ഹോമിയോ ആശുപത്രികളിലുമാണ് അനുബന്ധസേവനമായി യോഗാ പരിശീലിക്കാനുള്ള സംവിധാനം. ജൂൺ 21 ന് അന്താരാഷ്ട്ര യോഗദിനം ആചരിക്കുന്നതിന്റെ ഭാഗമായുള്ള നിർദേശങ്ങളും മുഖ്യമന്ത്രി നൽകി. അന്നു ലക്നോയിൽ അരലക്ഷം പേരുടെ യോഗാ പ്രദർശനം നടത്തും. വാരാണസിയിൽ നിർമിച്ച പുതിയ ആശുപത്രിക്കെട്ടിടവും വനിതാ ഹോസ്റ്റലും ആയുർവേദ ആശുപത്രിയും നൂറു ദിവസത്തിനുള്ളിൽ ജനങ്ങൾക്കു തുറന്നുകൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗ്രാമീണതലത്തിൽവരെ എല്ലാ ആശുപത്രികളിലും ഫലപ്രദമായ ചികിത്സാസംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഫലപ്രദവും ഗുണമേന്മയേറിയതുമായ ചികിത്സാരീതികൾ മുഴുവൻ ജനങ്ങൾക്കും നൽകണം. ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ തടയാനും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചുവെന്നു വക്താവ് വിശദമാക്കി.