കോഴിക്കോട്: കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സബ് ജൂണിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ജേതാക്കളായ വെസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി മേഘാലയ സെമിയുറപ്പിച്ചു. 16-ാം മിനിറ്റില്‍ മാനവ് മല്ലിക്ക് നേടിയ ഒരു ഗോളിന് ബംഗാള്‍ മുന്നിട്ട് നിന്നെങ്കിലും 22-ാം മിനിട്ടില്‍ മേഘാലയയുടെ ഡമൈത്ത് പാംഗ് ലിംഗ്ദോ തിരിച്ചടിച്ചു 36ാം മിനിട്ടില്‍ ഗ്ലെനീസ് ഗോഡ് ഫ്രെലിന്റോയുടെ ഗോളില്‍ മേഘാലയ ലീഡ് ഉയര്‍ത്തി.45-ാം മിനിട്ടില്‍ ഫെയര്‍ലി സുട്ടിന് മൂന്നാംഗോള്‍ നേടി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഗോവ എതിരില്ലാത്ത രണ്ട് ഗോളിന് തമിഴ്നാടിനെ പരാജയപ്പെടുത്തി. ഇന്ന് നടക്കുന്ന നിര്‍ണായകമത്സരത്തില്‍ ഒഡീഷ യുപിയെയും കേരളം മിസോറാമിനേയും നേരിടും.
.
മേഘാലയ സെമിയില്‍
11:59 PM Apr 22, 2017 | Deepika.com