ഐസോള്‍ ചരിത്രത്തിനരികേ

11:59 PM Apr 22, 2017 | Deepika.com
ഐ​സോ​ള്‍: ക​ഴി​ഞ്ഞ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ല്‍ ലെ​സ്റ്റ​ര്‍ സി​റ്റി തീ​ര്‍ത്ത​തു​പോ​ലൊ ഐ ​ലീ​ഗി​ല്‍ അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റം ന​ട​ത്തി​യ ഐ​സോ​ള്‍ കി​രീ​ട​ത്തി​ന​രി​കെ. കി​രീ​ടം ആ​ര്‍ക്കെ​ന്ന് നി​ര്‍ണ​യി​ക്കു​ന്നി​ത​നു​ള്ള മ​ത്സ​ര​ത്തി​ല്‍ ഐ​സോ​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു മോ​ഹ​ന്‍ ബ​ഗാ​നെ കീ​ഴ​ട​ക്കി. ര​ണ്ടു ടീ​മി​ന്‍റെ​യും നി​ര്‍ണാ​യ​ക മ​ത്സ​രം ക​ന​ത്ത മ​ഴ​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. 83-ാം മി​നി​റ്റി​ല്‍ സോ​ഹ്മിം​ഗ്‌​ലിം​ഗ റാ​ല്‍തെ​യു​ടെ ഹെ​ഡ​റി​ലാ​യി​രു​ന്നു ഐ​സോ​ളി​ന്‍റെ ജ​യം. ഇ​രു​ടീ​മും 17 ക​ളി വീ​തം പൂ​ര്‍ത്തി​യാ​ക്കി​യ​പ്പോ​ള്‍ ഐ​സോ​ളി​നു 36 പോ​യി​ന്‍റും ബ​ഗാ​ന് 33 പോ​യി​ന്‍റു​മാ​യി. 30ന് ​ന​ട​ക്കു​ന്ന ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഐ​സോ​ള്‍ എ​വേ ഗ്രൗ​ണ്ടി​ല്‍ ഷി​ല്ലോം​ഗ് ല​ജോം​ഗി​നെ​യും മോ​ഹ​ന്‍ബ​ഗാ​ന്‍ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ചെ​ന്നൈ സി​റ്റി​യെ​യും നേ​രി​ടും.

അ​ടു​ത്ത ക​ളി​യി​ല്‍ ജ​യി​ക്കു​ക​യോ സ​മ​നി​ല നേ​ടു​ക​യോ ചെ​യ്താ​ല്‍ കി​രീ​ടം മ​ല​ക​യ​റും.
ഇ​രു​ടീ​മും ച​ടു​ല​മാ​യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്. ആ​ക്രമ​ണ​പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ള്‍കൊ​ണ്ട് മ​ത്സ​രം ചൂ​ടു​പി​ടി​ച്ചു.

11-ാം മി​നി​റ്റി​ല്‍ ബ​ഗാ​ന് ല​ഭി​ച്ച ഫ്രീ​കി​ക്ക് ജെ​ജെ​യു​ടെ കാ​ലു​ക​ളി​ലെ​ത്തി. എ​ന്നാ​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥാ​ന​ത്ത​ല്ലാ​യി​രു​ന്ന​തു​കൊ​ണ്ട് കി​ട്ടി​യ അ​വ​സ​രം ജെ​ജെ​യ​ക്കു ഗോ​ളാ​ക്കാ​നാ​യി​ല്ല. ഐ​സോ​ള്‍ ഗോ​ളി​നാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന്‍റെ ഫ​ലം 83-ാം മി​നി​റ്റി​ല്‍ ക​ണ്ടു. അ​ല്‍ അ​മ്‌​ന​യു​ടെ കോ​ര്‍ണ​ര്‍ കി​ക്കി​നെ സു​ന്ദ​ര​മാ​യി ത​ല​വ​ച്ച് പ്ര​തി​രോ​ധ​താ​രം റാ​ല്‍തെ ബ​ഗാ​ന്‍റെ വ​ല കു​ലു​ക്കി. ഇ​തോ​ടെ ഐ​സോ​ള്‍ ഗോ​ള്‍ നി​ല ഉ​യ​ര്‍ത്താ​ന്‍ കൂ​ടു​ത​ല്‍ ശ്ര​മം ആ​രം​ഭി​ച്ചു. ബ​ഗാ​നാ​ണെ​ങ്കി​ല്‍ സ​മ​നി​ല​യ്ക്കാ​യും. എ​ന്നാ​ല്‍ ഇ​രു​കൂ​ട്ട​ര്‍ക്കും കൂ​ടു​ത​ല്‍ നേ​ട്ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​നാ​യി​ല്ല.