കോല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ലയണ്‍സിനെതിരേ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു മികച്ച സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത നൈറ്റ്റൈഡേഴ്സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടമാക്കി 187 റണ്‍സ് അടിച്ചുകൂട്ടി. 48 പന്തില്‍ 72 റണ്‍സ് നേടിയ റോബിന് ഉത്തപ്പയാണ് കോല്‍ക്കത്തയുടെ ടോപ് സ്കോറര്‍. ഉത്തപ്പയുടെ ഇന്നിംഗ്സില്‍ എട്ടു ഫോറുകളും രണ്ടു സിക്സറുകളുമുണ്ടായിരുന്നു. സുനില്‍ നരേന് (17 പന്തില്‍ 42) റണ്‍സും ഗൗതം ഗംഭീര്‍ (28 പന്തില്‍ 33) കോല്ക്കൊത്തയ്ക്കു മികച്ച തുടക്കം നല്കി.
ഓപ്പണിംഗില്‍ നരേനും ഗംഭീറും നേടിയ 45 റണ്‍സില്‍ 42 ഉം വെസ്റ്റ് ഇന്‍ഡീസ് താരത്തില്നിന്നായിരുന്നു. നൈറ്റ്റൈഡേഴ്സിനുവേണ്ടി ഷക്കീബ് അല്‍ ഹസനും ഗുജറാത്ത് ലയണ്‍സിനുവേണ്ടി ജയിംസ് ഫോക്നറും ഇറങ്ങി. കേരളത്തിന്റെ ബേസില്‍ തമ്പി ഒരു വിക്കറ്റ് വീഴ്ത്തി.
നൈറ്റ് റൈഡേഴ്സിനു മികച്ച സ്കോര്‍
11:53 PM Apr 21, 2017 | Deepika.com