ഹൈദരാബാദ്: ഗച്ചിബോളി സ്റ്റേഡിയത്തില്‍ നടക്കുന്ന 14-ാമത് ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യദിനം കടുത്ത നിരാശ. നിലവിലെ ചാമ്പ്യനായ കേരളത്തിന് ഒന്നാം ദിനം ലഭിച്ചത് ഒരു വെള്ളി മാത്രം. എട്ടു ഫൈനലുകള്‍ നടന്നപ്പോഴാണ് ഇത്.
ഹൈജംപില്‍ കെ.എസ്. അനന്തുവാണ് വെള്ളി നേടിയത്.
20 ഇനങ്ങളിലായി 570 അത്ലറ്റുകളാണ് മീറ്റില്‍ മാറ്റുരയ്്കുന്നത്. 18 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള മീറ്റാണിത്. കേരളത്തിനു വേണ്ടി 22 ആണ്‍കുട്ടികളും 32 പെണ്കുട്ടികളുമടക്കം 54 പേര് പങ്കെടുക്കുന്നുണ്ട്. ഏഷ്യന്‍ യൂത്ത് മീറ്റിലേക്കും ലോക യൂത്ത് മീറ്റിലേക്കും താരങ്ങളെ തെരഞ്ഞെടുക്കുന്നത് ഇവിടുത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. മീറ്റ് നാളെ സമാപിക്കും.
യൂത്ത് അത്ലറ്റിക്സ്: അനന്തുവിനു വെള്ളി
11:53 PM Apr 21, 2017 | Deepika.com