മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തുഷാര്‍ അരോതെയെ നിയമിച്ചു. പൂര്‍ണിമ റാവുവിനു പകരമാണ് അരോതയെ പരിശീലകനാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന വനിതാ ലോകകപ്പിനു വെറും രണ്ടു മാസം മാത്രമുള്ളപ്പോഴാണ് പരിശീലകനെ മാറ്റിയിരിക്കുന്നത്.
മുന്‍ ബറോഡ ബാറ്റ്സ്മാനായ അരോതെ 2008 വനിത ടീമിന്റെ ഫീല്‍ഡിംഗ് കോച്ചായും 2012ല്‍ മുഖ്യപരിശീലകനായും നിയമിതനായിരുന്നു. വനിതാ ടീമിനെ പരിശീലിപ്പിച്ച് തനിക്കു മുന്‍ പരിചയമുണ്ടെന്നും, നിലവിലെ ടീമിലെ സീനിയേഴ്സുമായും പരിചയമുണ്ടെന്നും അതുകൊണ്ട് പ്രശ്നങ്ങളൊന്നുമില്ലെന്നും അരോതെ പറഞ്ഞു.
ജൂണിലും ജൂലൈയിലുമായാണ് ലോകകപ്പ് നടക്കുന്നത്. മുംബൈയില്‍ ഇന്ത്യന്‍ ടീമിന്റെ ഒരാഴ്ച നീളുന്ന പരിശീലക ക്യാമ്പില്‍ അദ്ദേഹം ഇന്ന് ചേരും. പരിശീലക സ്ഥാനത്തുനിന്നു തന്നെ മാറ്റുന്നതു ബിസിസിഐ നേരിട്ട് അറിയിച്ചില്ലെന്നും മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തയിലൂടെയാണ് താന്‍ ഇക്കാര്യമറിയുന്നതെന്നും റാവു പറഞ്ഞു.
തുഷാര്‍ അരോതെ വനിതാ ടീം പരിശീലകന്
11:53 PM Apr 21, 2017 | Deepika.com