ന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പാർട്ടി സജ്ജീകരണങ്ങൾ ശക്തമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ജൂലൈയിൽ കേരളം സന്ദർശിക്കും. ജൂലൈ 25 മുതൽ 27 വരെയാണ് സന്ദർശനം.
യുഡിഎഫ്- എൽഡിഎഫ് മുന്നണിയിൽ നിന്നു എൻഡിഎയിലേക്കു വരാൻ ചിലർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവരെ ഉൾപ്പെടുത്തി എൻഡിഎ മുന്നണി ശക്തമാക്കാൻ നിർദേശിച്ചെന്ന് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു.