പറവൂർ: ദേശീയ ജൂണിയർ വോളിയിൽ കേരളത്തിന്റ ജയത്തോടെ തുടങ്ങി. ജാർഖണ്ഡിനെയാണ് കേരളം തോൽപ്പിച്ചത്. സ്കോർ: 25-13, 25-12, 25-18. പഞ്ചാബും ഛത്തീസ്ഗഡും തമ്മിൽ ഇന്നലെ നടന്ന പെൺകുട്ടികളുടെ മത്സരങ്ങളിൽ ഏകപക്ഷീയമായ മൂന്നു ഗെയിമുകൾക്ക് പഞ്ചാബ് വിജയം കരസ്ഥമാക്കി.
സ്കോർ (25-26, 25-16, 25-15), ഡൽഹിയും ജാർഖണ്ഡും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്ക് ഡൽഹി വിജയിച്ചു.( 22-25, 25-8, 25-15, 25-10 ).രാജസ്ഥാനെതിരേ തമിഴ്നാട് എകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് വിജയികളായി.( 25-8, 25-14, 25-12), ഗുജറാത്തും ജമ്മു കാഷ്മീരും തമ്മിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് സെറ്റുകൾക്ക് ഗുജറാത്ത് വിജയം കൈവരിച്ചു.( 25-10, 25-13, 25-15).ആൺകുട്ടികളുടെ വിഭാഗത്തിൽ ഒഡീഷയും പോണ്ടിച്ചേരിയും തമ്മിൽ മത്സരിച്ചപ്പോൾ തുടർച്ചയായ മൂന്ന് സെറ്റുകൾക്ക് ഒഡീഷ വിജയികളായി.( 25-13, 25-18, 25-18). ചണ്ഡിഗഡും ബിഹാറും ഏറ്റുമുട്ടിയപ്പോൾ തുടർച്ചയായ മൂന്ന് സെറ്റുകൾക്ക് ഛണ്ഡീഗഡ് വിജയിച്ചു.(28-26, 25-26, 25-23). മഹാരാഷ്ട്രയ്ക്കെതിരേ തമിഴ്നാട് ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് വിജയം നേടി.( 25-10, 25-13, 25-15).മണിപ്പൂരിനെതിരേ ജമ്മു കാഷ്മീരും ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് വിജയിച്ചു. ഛത്തീസ്ഗഡിനെതിരേ ഗുജറാത്തും മൂന്ന് സെറ്റുകൾക്ക് വിജയിച്ചു.(25-16, 25-10, 25-11). പശ്ചിമ ബംഗാളും തെലുങ്കാനക്കെതിരേ തുടർച്ചയായ മൂന്ന് സെറ്റുകൾക്ക് വിജയം നേടി (25-20, 25-23, 25-13).
ദേശീയ ജൂണിയർ വോളിബോൾ മത്സരങ്ങളിൽ ആവേശം തിരതല്ലുന്പോഴും മത്സരങ്ങൾ കാണാൻ കാണികൾ വളരെ കുറവ്ായിരുന്നു. ഇന്നലെ രണ്ടു കേന്ദ്രങ്ങളിലായി രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന 12 മത്സരങ്ങളിലും കാണികളികളുടെ സാന്നിധ്യം തീരെ ഇല്ലായിരുന്നു.
ദേശീയ ജൂണിയർ വോളി: കേരളം ജയത്തോടെ തുടങ്ങി
12:11 AM Apr 21, 2017 | Deepika.com