ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഇന്നുമുതല്‍; കേരളത്തിന് 58 അംഗ സംഘം
12:11 AM Apr 21, 2017 | Deepika.com
ഹൈദരാബാദ്: പതിനാലാമത് നാഷണല്‍ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്നു തുടക്കമാകും. ഹൈദരാബാദ് ജിഎംസി ബാലയോഗി സ്റ്റേഡിയത്തില്‍ ഇന്ന് തുടങ്ങുന്ന മീറ്റ് 23 ന് അവസാനിക്കും. നിലവിലെ ചാമ്പ്യന്മാരായ കേരളം ഇക്കുറിയും കിരീട പ്രതീക്ഷയോടെയാണ് ഹൈദരാബാദില്‍ എത്തിയിരിക്കുന്നത്. 58 അംഗ കേരള സംഘത്തില്‍ 26 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളുമാണ് ഉള്‍പ്പെടുന്നത്. കഴിഞ്ഞ 15 മുതല്‍ പാലക്കാട്ട് കേന്ദ്രീകൃത പരിശീലനം നടത്തിയ ശേഷമാണ് കേരള ടീം 19 ന് ഹൈദരാബാദിലേക്ക് യാത്ര തിരിച്ചത്. മധ്യദൂര ഇനങ്ങളിലും ജംപിംഗിലും മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് കേരള ക്യാമ്പ്, തമിഴ്നാട്, ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് കേരളത്തിനു ശക്തമായ വെല്ലുവിളിയുമായി മുന്‍ വര്‍ഷങ്ങളില്‍ രംഗത്തുണ്ടായിരുന്നത്.