തൃശൂർ: കേരള ആം റസ്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാന്പ്യൻഷിപ്പ് 23ന് തൃശൂരിൽ നടക്കും. തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുര നടയിലാണു മത്സരങ്ങൾ.
ഉദ്ഘാടനം രാവിലെ 11.30ന് സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, ബിജെപി വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് എന്നിവർ ചേർന്നു നിർവഹിക്കും. മേയർ അജിത ജയരാജൻ അധ്യക്ഷനാകും. വൈകിട്ട് ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ സമ്മാനദാനം നിർവഹിക്കും.
സംഘാടകരായ മനോജ് പൊറ്റേക്കാട്, എ.യു. ഷാജു, പി.എ. അബ്ദുൽ അസീസ്, ഷെറിൻ തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സംസ്ഥാന പഞ്ചഗുസ്തി തൃശൂരിൽ
12:11 AM Apr 21, 2017 | Deepika.com