ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഡൽഹി ഡെയർഡെവിൾസിനെതിരേ സണ്‍ റൈസേഴ്സ് ഹൈദരാബാദിനു 15 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സ് നേടി.
തുടക്കത്തിലേ നാലു റണ്‍സെടുത്ത നായകൻ ഡേവിഡ് വാർണറുടെ വിക്കറ്റ് സണ്‍ റൈസേഴ്സിനു നഷ്ടമായെങ്കിലും ശിഖർ ധവാനും കെയ്ൻ വില്യംസണും ചേർന്ന് അവരെ കരകയറ്റി. ധവാൻ 50 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സുമടക്കം 70 റണ്‍സ് നേടി. വില്യംസണാകട്ടെ, 51 പന്തിൽ ആറു ബൗണ്ടറിയും അഞ്ചു സിക്സറുമടക്കം 89 റണ്‍സ് വാരിക്കൂട്ടി. ഹെൻ റിക്സ് ആറു പന്തിൽ 12 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഡൽഹിക്കു വേണ്ടി ക്രിസ് മോറിസാണ് നാലു വിക്കറ്റും നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സഞ്ജു സാംസണ് 42 റണ്‍സും ശ്രേയസ് അയ്യർ അന്‍പതും റണ്‍സ് നേടി.
സണ്‍ റൈസേഴ്സിനു വിജയം
12:28 AM Apr 20, 2017 | Deepika.com