പറവൂർ: 43-മത് ദേശീയ ജൂണിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് പറവൂർ ബോയ്സ് എച്ച്എസ്എസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ തുടക്കമായി. ആദ്യദിനമായ ഇന്നലെ രാവിലെ നടന്ന മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ രാജസ്ഥാൻ, ചണ്ഡീഗഡ്, പശ്ചിമബംഗാൾ, തെലുങ്കാന, തമിഴ്നാട് ടീമുകൾ വിജയിച്ചു. രാജസ്ഥാൻ ഡൽഹിയേയും ചണ്ഡീഗഡ് ബിഹാറിനെയും പശ്ചിമബംഗാൾ മധ്യപ്രദേശിനെയും തെലുങ്കാന ഹിമാചൽപ്രദേശിനെയും തമിഴ്നാട് അസാമിനെയും പരാജയപ്പെടുത്തി.
പെൺകുട്ടികളുടെ മത്സരങ്ങളിൽ തെലുങ്കാനയ്ക്കതിരേ മഹാരാഷ്ട്രയും ഡൽഹിക്കെതിരേ ഉത്തർപ്രദേശും വിജയം കരസ്ഥമാക്കി. മത്സരങ്ങൾ വി.ഡി. സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഇന്ന് ആൺകുട്ടികളുടെ മൽസരത്തിൽ കേരളം ഗുജറാത്തിനെയും ജാർഖണ്ഡിനേയും നേരിടുന്പോൾ പെൺകുട്ടികളുടെ മൽസരത്തിൽ ചത്തീസ്ഗഡാണ് ആതിഥേയരുടെ പ്രതിയോഗികൾ.
ദേശീയ ജൂണിയർ വോളിക്കു തുടക്കമായി
12:28 AM Apr 20, 2017 | Deepika.com