ആഥൻസ്: ഗ്രീസിൽ ഹെലികോപ്റ്റർ തകർന്നുവീണ് നാലു സൈനികർ കൊല്ലപ്പെട്ടു. വനിതാ സൈനിക ഓഫീസർ പരിക്കുകളോടെ രക്ഷപ്പെട്ടു. മേജർ ജനറൽ, കേണൽ, മേജർ, ലെഫ്റ്റനന്റ് റാങ്കുകളിലുള്ള നാലുപേരാണു മരിച്ചതെന്നു സൈനിക ഹൈക്കമാൻഡ് പത്രക്കുറിപ്പിൽ അറിയിച്ചു. മധ്യപ്രവിശ്യയിലെ ലാരിസയിൽ നിന്ന് പുറപ്പെട്ട് യുഎച്ച്- വൺ എച്ച് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. വടക്കൻ പ്രവിശ്യയായ കോസനിയിലേക്കു പോവുകയായിരുന്നു.