ഹൂസ്റ്റൺ: യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് ആശുപത്രിയിൽ. നേരിയ പനിയെത്തുടർന്ന് ഹൂസ്റ്റണിലെ ആശുപത്രിയിലാണ് 92 കാരനായ മുൻ പ്രസിഡന്റ് കഴിയുന്നത്. ശക്തമായ ചുമയും പനിയും മൂലം കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1989 മുതൽ 1992 വരെ യുഎസ് പ്രസിഡന്റായിരുന്നു. 2001 മുതൽ 2008വരെപ്രസിഡന്റായിരുന്ന ജോർജ്.ഡബ്ല്യു. ബുഷിന്റെ പിതാവുമാണ്.