ന്യൂഡൽഹി: ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവിനു ഗുജറാത്ത് ബിജെപി ഘടകത്തിന്റെ ചുമതല നല്കി. പാർട്ടി അധ്യക്ഷൻ അമിത് ഷായാണു യാദവിനു പുതിയ ചുമതല നല്കിയത്. ഉത്തർപ്രദേശിൽ ഉപമുഖ്യമന്ത്രിയായ ദിനേശ് ശർമയ്ക്കു പകരമാണു നിയമനം.
ഈ വർഷം അവസാനം തെരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിൽ പാർട്ടിയെ സജീവമാക്കുകയെന്നതാണു ഭൂപേന്ദറിന്റെ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യസഭാംഗമായ ഇദ്ദേഹം ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ മന്ത്രിമാരായി നിയമിതരായ സിദ്ധാർഥ് നാഥ് സിംഗ് (ആന്ധ്രപ്രദേശ്), ശ്രീകാന്ത് ശർമ(ഹിമാചൽപ്രദേശ്), മഹേന്ദ്ര സിംഗ്(ആസാം) എന്നിവരെ സംഘടനാ ചുമതലയിൽനിന്ന് ഒഴിവാക്കും.