പുരി: ബീഫ് കഴിക്കുന്നതിനെ അനുകൂലിക്കുന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്നു ഭീഷണി മുഴക്കിയ ക്ഷേത്ര ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സോമനാഥ് ഖുന്തിയ എന്നയാളാണ് അറസ്റ്റിലായത്. അതേസമയം, ക്ഷേത്രത്തിലെ മറ്റു ജീവനക്കാർ ഖുന്തിയയുടെ നിലപാടിനെതിരാണ്. മമതയെ ക്ഷേത്രത്തിലേക്കു സ്വാഗതം ചെയ്യുന്നതായി അവർ പറഞ്ഞു.