ന്യൂയോർക്ക്: അമേരിക്കൻ സാധനങ്ങൾ വാങ്ങൂ, അമേരിക്കക്കാരെ ജോലിക്കെടുക്കൂ എന്ന തന്റെ മുദ്രാവാക്യത്തിന് അനുയോജ്യമായ തൊഴിൽ വീസ നയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കും.
അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതും കന്പനികളെ സഹായിക്കുന്നതുമാകും നയം എന്നാണ് ഭരണകൂട വക്താക്കൾ പറഞ്ഞത്. വിസ്കോൺസിനിലെ മിൽവോകീയിൽ വച്ചാകും ഇതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പിടുക.
നിലവിലെ എച്ച് വൺ ബി വീസ പ്രോഗ്രാം ഒട്ടേറെ പഴുതുകൾ നിറഞ്ഞതാണെന്നു പറഞ്ഞാണു ട്രംപ് പരിഷ്കരിക്കുന്നത്. തൊഴിൽ വീസയിൽ വരുന്നവരുടെ വേതനം നിലവിലുള്ളതിലും കൂട്ടാൻ നിർബന്ധിക്കുന്നതാകും പുതിയ നയം. ഇപ്പോൾ ശരാശരി വേതനത്തിലും വളരെ താഴെയാണ് എച്ച് വൺ ബി വീസക്കാർക്കു ലഭിക്കുന്നത് എന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു.