ലിസ്ബൺ: ലിസ്ബണിലെ ആൾത്തിരക്കേറിയ പ്രദേശത്ത് വിമാനം തകർന്നുവീണ് നാലുപേർ മരിച്ചു. സമീപത്തെ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരു സൂപ്പർമാർക്കറ്റിനു സമീപത്താണു വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്നവരാണു മരിച്ചത്.