ന്യൂഡല്‍ഹി: ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസനു ഐസിസി കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ യോഗ്യതയില്ലെന്നു സുപ്രീം കോടതി. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന് ബഞ്ചാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശ്രീനിവാസനെ വിലക്കിയത്.
ശ്രീനിവാസനു പകരമായി ഏപ്രില്‍ 24 നു നടക്കുന്ന കോണ്ഫ്രന്സില് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ബിസിസിഐ നിയുക്ത സെക്രട്ടറി അമിതാഭ് ചൗധരിയെയും സിഇഒ രാഹുല്‍ ജോഹ്റിയെയും സുപ്രീം കോടതി ചുമതലപ്പെടുത്തി. അധികാര ദുര്‍വിനിയോഗം നടത്തിയ പ്രസിഡന്റിനു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള യോഗത്യയില്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.
ശ്രീനിവാസനു വിലക്ക്
12:28 AM Apr 18, 2017 | Deepika.com