അഞ്ചൽ: മസ്ക്കറ്റിൽ മലയാളി ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു മരിച്ചു. അഞ്ചൽ തഴമേൽ ഷാഹാലുദ്ദീൻ(60) ആണ് മരിച്ചത്. മസ്ക്കറ്റിൽ വർഷങ്ങളായ ബിസ്നസ് നടത്തി വരുന്ന ഷഹാലുദ്ദീൻ കഴിഞ്ഞ 16ന് കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് നാട്ടിൽ ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഭാര്യ: സലീന. മക്കൾ: ഷാലിൻ, സനീഷ്. മരുമകൾ: അനുത.