കൽപ്പറ്റ: എസ്ഡിപിഐ കൽപ്പറ്റ നഗരസഭയുടെ ആഭിമുഖ്യത്തിൽ ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവിന് സമീപം ബസ് വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചു നൽകി.
നിർധനരായ രോഗികൾക്കും ഡയാലിസിസ് ചെയ്ത് ഷീണിതരായ ആളുകൾക്കും എസ്ഡിപിഐ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് വെയ്റ്റിംഗ് ഷെഡ്് നിർമ്മിച്ചുനൽകിയത്. നഗരസഭ ചെയർപേഴ്സണ്‍ ഉമൈബ മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ് ടി.എസ്. ബാബു, സെക്രട്ടറി ഗഫൂർ താനേരി, ഇബ്രാഹിം അറയ്ക്കൽ, പി. സഫറുള്ള, ടി.വി. നിയാസ്, കെ. സുകുമാരൻ, ജഗദീഷ്, നഗരസഭ കൗണ്‍സിലർ എൻ.കെ. കുഞ്ഞമ്മദ്, എസ്ഡിപിഐ ജില്ലാ സെക്രട്ടറി അഡ്വ. കെ.എ. അയ്യൂബ്, മണ്ഡലം ജനറൽ സെക്രട്ടറി സുബൈർ കൽപ്പറ്റ, കെ.പി. ബഷീർ, പി. ഷറഫുദ്ദീൻ, അബൂബക്കർ മാട്ടിൽ, നൗഫൽ, മുസ്തഫ അറേബ്യൻ എന്നിവർ പ്രസംഗിച്ചു.
ബസ് വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചു നൽകി
12:31 AM Apr 18, 2017 | Deepika.com