ബംഗളൂരു/രാജ്കോട്ട്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണില്‍ വെള്ളിയാഴ്ച നടന്ന മത്സരങ്ങളില്‍ രണ്ട് ഹാട്രിക് വിക്കറ്റുകള്‍. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനുവേണ്ടി സാമുവല്‍ ബദ്രിയും, ഗുജറാത്ത് ലയണ്‍സിനുവേണ്ടി ആന്‍ഡ്രു ടൈയും ഹാട്രിക് നേടി. ബദ്രിക്ക് ടീമിനെ ജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടൈയ്ക്കു ലയണ്‍സിനെ സീസണിലെ ആദ്യ ജയത്തിലെത്തിക്കാനായി.
മുംബൈ ഇന്ത്യന്‍സ് നാലു വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തി. ബംഗളൂരു ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കേ ആറ് വിക്കറ്റിനു മുംബൈ മറികടന്നു. 70 റണ്‍സ് നേടിയ കെയ്റോണ്‍ പോളാര്‍ഡിന്റെ മികച്ച ഇന്നിംഗ്സാണ് മുംബൈക്ക് ജയമൊരുക്കിയത്. 37 റണ്‍സോടെ പൊളാര്ഡിനു പിന്തുണ നല്കി കുനാല്‍ പാണ്ഡ്യ പുറത്താകാതെ നിന്നു.
ചെറിയ സ്കോര്‍ പിന്തുര്‍ന്ന മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഏഴു റണ്‍സെത്തിയപ്പോള്‍ നാലു വിക്കറ്റുകള്‍ നഷ്ടമായി. ഇതില്‍ പാര്‍ഥിവ് പട്ടേല്‍ (3), മിച്ചല്‍ മക്ലെനാഗന് (0), രോഹിത് ശര്‍മ (0) എന്നിവരെയാണ് ബദ്രി തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയത്.
നേരത്തെ പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ നായകന് വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറി മികവിലാണ് ബംഗളൂരു 142 റണ്‍സ് നേടിയത്. കോഹ്ലി 47 പന്തില്‍ 62 റണ്‍സ് സ്കോര്‍ ചെയ്തു. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല.
പൊളാര്‍ഡ് തിളങ്ങി; മുംബൈക്ക് ആവേശ ജയം
12:12 AM Apr 16, 2017 | Deepika.com