ഡമാസ്കസ്: സിറിയയിൽ തങ്ങൾ നടത്തിയെന്നാരോപിക്കുന്ന രാസായുധ ആക്രമണം യുഎസിന്റെ കെട്ടുകഥയെന്ന് സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസാദ്. സിറിയയിൽ അമേരിക്ക നടത്തിയ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ഇൗ കെട്ടുകഥയെന്നും ബാഷർ പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ടു പ്രചരിച്ച വീഡിയോകൾ വ്യാജമാണെന്നും സിറിയൻ പ്രസിഡന്റ് പറഞ്ഞു.