+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആശാകിരണം: സൗജന്യ രോഗനിർണയ ക്യാമ്പും, ആരോഗ്യ സെമിനാറും ഇന്ന്

പാലക്കാട്: പീപ്പിൾസ് സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന ആശാകിരണം കാൻസർ സുരക്ഷായജ്‌ഞത്തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ അസംപ്ഷൻ ആശുപത്രിയുടെയും പൊറ്റശേരി സർവ്വീസ് സഹകരണ ബാങ്കിന്റെയും
ആശാകിരണം: സൗജന്യ രോഗനിർണയ ക്യാമ്പും, ആരോഗ്യ സെമിനാറും ഇന്ന്
പാലക്കാട്: പീപ്പിൾസ് സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന ആശാകിരണം കാൻസർ സുരക്ഷായജ്‌ഞത്തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ അസംപ്ഷൻ ആശുപത്രിയുടെയും പൊറ്റശേരി സർവ്വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ കാഞ്ഞിരപ്പുഴ അസംപ്ഷൻ ആശുപത്രിയിൽ നടത്തുന്ന സൗജന്യ കാൻസർ, നേത്രരോഗ നിർണയക്യാമ്പും ആരോഗ്യസെമിനാറും കോങ്ങാട് എംഎൽഎ. കെ.വി. വിജയദാസ് ഇന്നുരാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും.

ഡോ. എൻ.ശുദ്ധോധനൻ സെമിനാർ നയിക്കും. ജയപ്രകാശ് നെടുങ്ങാടി ആശംസയർപ്പിക്കും. സ്ത്രീകൾക്കായുള്ള കാൻസർ പരിശോധനാ ക്യാമ്പിന് ആർസിസിയുടെ കഞ്ചിക്കോട് ഇസിഡിസി യൂണിറ്റിലെ ഡോക്ടർമാരും കണ്ണുപരിശോധനാ ക്യാമ്പിന് അസംപ്ഷനിലെ ഡോക്ടർമാരും നേതൃത്വം നല്കും.