+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഴിമതിരഹിത കൊല്ലം; ജില്ലാതല ശിൽപ്പശാല നടത്തി

കൊല്ലം: കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന‘അഴിമതി രഹിത കൊല്ലം’ ജനകീയ പ്രചാരണപരിപാടിയുടെഭാഗമായുള്ള ജില്ലാതല ശിൽപ്പശാല ആശ്രാമം ഗസ്റ്റ് ഹൗസിൽ എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അഴിമതി തടയുക
അഴിമതിരഹിത കൊല്ലം; ജില്ലാതല ശിൽപ്പശാല നടത്തി
കൊല്ലം: കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന‘അഴിമതി രഹിത കൊല്ലം’ ജനകീയ പ്രചാരണപരിപാടിയുടെഭാഗമായുള്ള ജില്ലാതല ശിൽപ്പശാല ആശ്രാമം ഗസ്റ്റ് ഹൗസിൽ എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അഴിമതി തടയുക, അഴിമതിയുടെ സാഹചര്യങ്ങൾ ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ട് പോലീസ്, വിജിലൻസ,് ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പ് തുടങ്ങിയ വകുപ്പുകളുമായി ചേർന്നാണ് പ്രചാരണ പരിപാടി നടപ്പാക്കുന്നത്.

രണ്ടാം ഘട്ടത്തിൽ ജില്ലയിലെ മുഴുവൻ തദ്ദേശസ്‌ഥാപനങ്ങളും കേന്ദ്രീകരിച്ച് ശിൽപ്പശാലകൾ നടത്തും. തുടർന്ന് ജില്ലയിലെ 75 സിഡിഎസ് ഓഫീസുകളും അഴിമതി രഹിത പ്രചാരണത്തിന്റെ കേന്ദ്രങ്ങളായി മാറ്റും.

സിഡിഎസ് അംഗങ്ങൾ, ബാലസഭയിലെ കുട്ടികൾ, തദ്ദേശസ്‌ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്‌ഥർ, പബ്ലിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്‌ഥർ, തദ്ദേശസ്‌ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, സർക്കാർ ഓഫീസുകൾക്ക് സമീപമുള്ള വ്യാപാരികൾ, മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ, വിജിലൻസ് ഓഫീസിന്റെ ചുമതയുള്ള മുതിർന്ന ഉദ്യോഗസ്‌ഥൻ എന്നിവർ അംഗങ്ങളായി പഞ്ചായത്ത് തലത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ച് കാമ്പയിൻ നടത്തും.

ഇതിന്റെ ഭാഗമായി എല്ലാസർക്കാർ ഓഫീസുകളിലും കുടുംബശ്രീ പ്രത്യേക നോട്ടീസുകൾ പതിപ്പിക്കും. അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ തെളിവുകൾ ശേഖരിച്ച് വിജിലൻസിനും ബന്ധപ്പെട്ട വകുപ്പ് മേധാവിക്കും കൈമാറും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഫോർ ദ പീപ്പിൾ എന്ന അഴിമതി രഹിത സംവിധാനം ഉപയോഗിക്കാൻ പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകും.

തീർപ്പാകാത്തതും അനാവശ്യകാലതാമസം നേരിടുന്നതുമായപരാതികൾ മുതിർന്ന ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽപെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. വിവിധ കേന്ദ്രങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ മനസിലാക്കി വിജിലൻസിന് റിപ്പോർട്ട് സമർപ്പിക്കും. ബാങ്കുകളുടെ സഹായത്തോടെ സാമ്പത്തിക സാക്ഷരതാ ക്ലാസ്സുകൾ സംഘടിപ്പിക്കും. സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് പഞ്ചായത്തുകളിൽ ക്ലാസുകൾ നടത്തും.

ക്ഷേമപെൻഷൻ, സാമൂഹ്യ സുരക്ഷാ പെൻഷൻ, ലൈഫ്, തുടങ്ങിയവയുടെ സർവ്വേ രേഖകൾ ഉപയോഗിച്ച് കുടുംബശ്രീ പ്രവർത്തകർ അതത് പ്രദേശത്ത് ഓരോ വിഭാഗത്തിനും ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ എത്തിക്കുന്നതിനുള്ള ഇടപെടലും അഴിമതി രഹിത കൊല്ലത്തിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.ഇൻഫർമേഷൻ–പബ്ലിക് റിലേഷൻ വകുപ്പിന്റെ സഹകരണത്തോടെ സേവന അവകാശ നിയമത്തെക്കുറിച്ച് പ്രത്യേക പരിശീലനം സംഘടിപ്പിക്കും. മുഴുവൻ സ്കൂൾ കുട്ടികളേയും ബാലസഭാ അംഗങ്ങളാക്കി വീടുകളിൽ അഴിമതി രഹിത സന്ദേശം എത്തിക്കും.

ശിൽപ്പശാലയിൽ കുടുംബശ്രീ ജില്ലാമിഷൻ കോ–ഓർഡിനേറ്റർ എ മുഹമ്മദ് അൻസർ അധ്യക്ഷതവഹിച്ചു. വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ പ്രദീപ്കുമാർ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷൻ കോ–ഓർഡിനേറ്റർ സ്മിത എന്നിവർ പ്രസംഗിച്ചു.