+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാർഷിക പദ്ധതി നിർവഹണം: 79.36 ശതമാനം ചെലവഴിച്ച് ജില്ല

കൊല്ലം: 2016–17 വാർഷിക പദ്ധതി നിർവഹണത്തിൽ മെച്ചപ്പെട്ട പ്രകടനവുമായി കൊല്ലം ജില്ല. സംസ്‌ഥാന ആവിഷ്കൃത പദ്ധതി നടത്തിപ്പിൽ ജില്ലയിൽ ലഭ്യമായ ഫണ്ടിന്റെ 79.36 ശതമാനം ചെലവഴിച്ചതായി ജില്ലാ കലക്ടർ ഡോ മിത്ര റ്റി
വാർഷിക പദ്ധതി നിർവഹണം:  79.36 ശതമാനം ചെലവഴിച്ച് ജില്ല
കൊല്ലം: 2016–17 വാർഷിക പദ്ധതി നിർവഹണത്തിൽ മെച്ചപ്പെട്ട പ്രകടനവുമായി കൊല്ലം ജില്ല. സംസ്‌ഥാന ആവിഷ്കൃത പദ്ധതി നടത്തിപ്പിൽ ജില്ലയിൽ ലഭ്യമായ ഫണ്ടിന്റെ 79.36 ശതമാനം ചെലവഴിച്ചതായി ജില്ലാ കലക്ടർ ഡോ മിത്ര റ്റി അറിയിച്ചു. സംയോജിത ശിശുവികസനം, പൊതുമരാമത്ത് (കെട്ടിടം, റോഡ് വിഭാഗങ്ങൾ), ഉൾനാടൻ ജല ഗതാഗതം, ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകൾ 100 ശതമാനം തുകയും ചെലവഴിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് 99.97 ശതമാനവും വിദ്യാഭ്യാസ വകുപ്പ് 99.93 ശതമാനവും ഭൂജല വകുപ്പ് 98.54 ശതമാനവും സാമൂഹ്യനീതി വകുപ്പ് 95.94 ശതമാനവും ചെലവഴിച്ചു.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പദ്ധതി ചെലവ് 68.52 ശതമാനമാണ്. 72.04 ശതമാനം തുക ചെലവഴിച്ച ജില്ലയിലെ ഗ്രാമപഞ്ചായത്തുകളാണ് മുന്നിൽ. 71.43 ശതമാനം തുക ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്തുകൾ രണ്ടാം സ്‌ഥാനത്തും 63.86 ശതമാനം തുക ചെലവഴിച്ച മുനിസിപ്പാലിറ്റികൾ മൂന്നാം സ്‌ഥാനത്തുമാണ്. 63.62 ശതമാനം തുക ചെലവഴിച്ച കൊല്ലം കോർപ്പറേഷൻ സംസ്‌ഥാനതലത്തിൽ രണ്ടാം സ്‌ഥാനത്താണ്. ജില്ലാ പഞ്ചായത്ത് പട്ടികവർഗ ഉപപദ്ധതിയിൽ ലഭ്യമായ ഫണ്ട് പൂർണമായും ചെലവഴിച്ചു.

94.25 ശതമാനം തുക ചെലവഴിച്ച് കുന്നത്തൂർ ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്‌ഥാനത്തും സംസ്‌ഥാന തലത്തിൽ 30–ാം സ്‌ഥാനത്തുമാണ്. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് 91.19 ശതമാനവും ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് 90.92 ശതമാനവും ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് 90.70 ശതമാനവും തുക ചെലവഴിച്ചു. ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകൾ 80 ശതമാനത്തിനും 90 ശതമാനത്തിനുമിടയിൽ തുക ചെലവഴിച്ചിട്ടുണ്ട്. 28 ഗ്രാമപഞ്ചായത്തുകൾ 70 ശതമാനത്തിനും 80 ശതമാനത്തിനുമിടയിൽ തുക ചെലവഴിച്ചു.

ബ്ലോക്ക് പഞ്ചായത്തുകളിൽ 93.48 ശതമാനം ചെലവഴിച്ച ചിറ്റുമല ബ്ലോക്ക് ജില്ലയിൽ ഒന്നാം സ്‌ഥാനത്തും സംസ്‌ഥാന തലത്തിൽ 11–ാം സ്‌ഥാനത്തുമാണ്. 78.77 ശതമാനം തുക ചെലവഴിച്ച ചവറ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ രണ്ടാം സ്‌ഥാനത്ത് നിൽക്കുന്നു. ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ 75.63 ശതമാനം തുക ചെലവഴിച്ച കൊട്ടാരക്കര മുനിസിപ്പാലിറ്റി ഒന്നാം സ്‌ഥാനത്തും 70.49 ശതമാനം തുക ചെലവഴിച്ച പരവൂർ മുനിസിപ്പാലിറ്റി രണ്ടാം സ്‌ഥാനത്തും നിൽക്കുന്നു.