+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവാർഡ് ജേതാക്കളെ അനുമോദിച്ചു

കരുനാഗപ്പള്ളി: അവാർഡ് ജേതാക്കളെ കരുനാഗപ്പളളി ലാലാജി ഗ്രന്ഥശാല അനുമോദിച്ചു. സാഹിത്യ കേരളം അവാർഡ് ലഭിച്ച ഡോ .വള്ളിക്കാവ് മോഹൻദാസിനെയും ഉത്തർപ്രദേശ് സർക്കാരിന്റെ ഹിന്ദി പരിഭാഷാ കൃതിക്കുള്ള അവാർഡ് നേടിയ
അവാർഡ് ജേതാക്കളെ  അനുമോദിച്ചു
കരുനാഗപ്പള്ളി: അവാർഡ് ജേതാക്കളെ കരുനാഗപ്പളളി ലാലാജി ഗ്രന്ഥശാല അനുമോദിച്ചു. സാഹിത്യ കേരളം അവാർഡ് ലഭിച്ച ഡോ .വള്ളിക്കാവ് മോഹൻദാസിനെയും ഉത്തർപ്രദേശ് സർക്കാരിന്റെ ഹിന്ദി പരിഭാഷാ കൃതിക്കുള്ള അവാർഡ് നേടിയ മുഹമ്മദ് സലീം ഖാനെയും മാണ് അനുമോദിച്ചത്.

ഡോ. വള്ളിക്കാവ് മോഹൻദാസിന് അരങ്ങിലെ ശോണ ബിംബം എന്ന നാടക പഠന ഗ്രന്ഥത്തിനാണ് സാഹിത്യ കേരളം അവാർഡ് ലഭിച്ചത്.ബാലപുരാണമെന്ന കൃതി ബാൽപുരാൺ എന്ന പേരിൽ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയതിനാണ് മുഹമ്മദ് സലിംഖാൻ അവാർഡിന് അർഹനായത് .അനുമോദന യോഗം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡി.സുകേശൻ ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാല പ്രസിഡന്റ് പ്രൊഫ. കെ.ആർ.നീലകണ്ഠപ്പിള്ള അധ്യക്ഷത വഹിച്ചു. ആർ.ഗോപാല ക്യഷ്ണപിള്ള, മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, ഡോ .ജമാലുദ്ദീൻ കുഞ്ഞ്, എച്ച്. അഹമ്മദ്കോയ തുടങ്ങിയവർ പ്രസംഗിച്ചു.