+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോഡ്സുരക്ഷാ പദ്ധതിയിലെപാളിച്ചകൾ പരിശോധിക്കണം

കൊല്ലം: റോഡപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പത്തുവർഷം മുമ്പ് സർക്കാർ നടപ്പിലാക്കിയ റോഡ്സുരക്ഷാ പദ്ധതിയിലെ പാളിച്ചകൾ പുനപരിശോധിക്കണമെന്ന് കേരള റോഡ് ട്രാൻസ്പോർട്സ് പാസഞ്ചേഴ്സ് യൂണിയൻ സംസ്‌ഥാന സർക്കാ
റോഡ്സുരക്ഷാ പദ്ധതിയിലെപാളിച്ചകൾ പരിശോധിക്കണം
കൊല്ലം: റോഡപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പത്തുവർഷം മുമ്പ് സർക്കാർ നടപ്പിലാക്കിയ റോഡ്സുരക്ഷാ പദ്ധതിയിലെ പാളിച്ചകൾ പുനപരിശോധിക്കണമെന്ന് കേരള റോഡ് ട്രാൻസ്പോർട്സ് പാസഞ്ചേഴ്സ് യൂണിയൻ സംസ്‌ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

കെഎസ്ആർടിസി–സ്വകാര്യ ബസുകൾ യാത്രക്കാരെ കുത്തനിറച്ച് മിന്നൽ പാച്ചിൽ നടത്തുന്നത് അവസാനിപ്പിക്കണം. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് ആയുഷ്കാലം റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്‌ഥാന പ്രസിഡന്റ് ബാബു ചെമ്പകശേരി അധ്യക്ഷത വഹിച്ചു. കുരീപ്പുഴ ഷാനവാസ്, പി.എം.സണ്ണി, ജേക്കബ് വെളുത്താൻ, കരിക്കോട് ദിലീപ് കുമാർ, ശ്യാം ജി.കൃഷ്ണ, എൻ.നാരായണൻ നായർ, തമ്പാനൂർ മോഹനൻ, ഭാർഗവൻ നാടാർ, സജീർ കല്ലമ്പലം, കുന്നത്തൂർ ബേബി, ശ്യാമള ദേവി, ശശികല എസ്.ആശ്രാമം എന്നിവർ പ്രസംഗിച്ചു.