+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം പൂരം നാളെ

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉൽസവത്തിന്റെ ഭാഗമായുള്ള കൊല്ലം പൂരം നാളെ നടക്കും. രാവിലെ ഒൻപതു മുതൽ ചെറുപൂരങ്ങളുടെ എഴുന്നള്ളത്ത് ആരംഭിക്കും. കോയിക്കൽ ശ്രീകണ്ഠൻ ക്ഷേത്രം, ഉളിയക്കോവിൽ ദുർഗാദേ
കൊല്ലം പൂരം നാളെ
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉൽസവത്തിന്റെ ഭാഗമായുള്ള കൊല്ലം പൂരം നാളെ നടക്കും. രാവിലെ ഒൻപതു മുതൽ ചെറുപൂരങ്ങളുടെ എഴുന്നള്ളത്ത് ആരംഭിക്കും.

കോയിക്കൽ ശ്രീകണ്ഠൻ ക്ഷേത്രം, ഉളിയക്കോവിൽ ദുർഗാദേവി, കണ്ണമത്ത് ഭദ്രാദേവി ക്ഷേത്രം, ശ്രീനാരായണപുരം സുബ്രഹ്മണ്യ ക്ഷേത്രം, കടപ്പാക്കട ധർമശാസ്താ ക്ഷേത്രം, മുനീശ്വര ക്ഷേത്രം, തുമ്പറ മഹാദേവി ക്ഷേത്രം, ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രം, ശങ്കരകുമാരപുരം സുബ്രഹ്മണ്യ ക്ഷേത്രം, ആശ്രാമം മാരിയമ്മൻ ക്ഷേത്രം, പടിഞ്ഞാറെ പുതുപ്പള്ളി മാടസ്വാമി ക്ഷേത്രം, ആശ്രാമം കേളേത്തുകാവ് നാഗരാജ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് ചെറുപൂരങ്ങളുടെ വരവ്. തുടർന്ന് ആന നീരാട്ടും ഊട്ടും നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നള്ളത്ത്. വൈകുന്നേരം ക്ഷേത്രമുറ്റത്തും തുടർന്ന് ആശ്രാമം മൈതാനത്തുമാണു കുടമാറ്റം. താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖാമുഖം നിന്നാണ് ആശ്രാമം മൈതാനത്തു കുടമാറ്റം നടത്തുന്നത്.

ഇരുപക്ഷത്തും 15 ആനകൾ വീതം അണിനിരക്കും. അഞ്ച് ആനകൾ കാഴ്ചയ്ക്കായി നിൽക്കും. ഇരുഭാഗവും 20 സെറ്റ് കുടകൾ വീതം ഉയർത്തും. 600 കുടകൾ സജ്‌ജമായിട്ടുണ്ട്. കുടകളിലെ അലങ്കാര വൈവിധ്യമാണു കൊല്ലം പൂരത്തിന്റെ പ്രത്യേകത.