+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​ണ​പ​തി​യും പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​യും: മു​ൻ​പ​ത്തെ പ്ര​സ്താ​വ​ന​യെ വി​വാ​ദ​വു​മാ​യി ബ​ന്ധി​പ്പി​ക്ക​രു​തെ​ന്ന് ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​വു​മാ​യി ബ​ന്ധി​പ്പി​ക്ക​രു​തെ​ന്ന് ശ​ശി ത​രൂ​ർ എം​പി. ഗ​ണ​പ​തി​യു​ടേ​ത് പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​യ​ല്ല
ഗ​ണ​പ​തി​യും പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​യും: മു​ൻ​പ​ത്തെ പ്ര​സ്താ​വ​ന​യെ വി​വാ​ദ​വു​മാ​യി ബ​ന്ധി​പ്പി​ക്ക​രു​തെ​ന്ന് ത​രൂ​ർ
തി​രു​വ​ന​ന്ത​പു​രം: വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​വു​മാ​യി ബ​ന്ധി​പ്പി​ക്ക​രു​തെ​ന്ന് ശ​ശി ത​രൂ​ർ എം​പി. ഗ​ണ​പ​തി​യു​ടേ​ത് പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​യ​ല്ലെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. മ​നു​ഷ്യ​ന്‍റെ ചെ​റി​യ ക​ഴു​ത്തും ആ​ന​യു​ടെ വ​ലി​യ ത​ല​യും ഒ​രു​മി​ച്ചു​വ​യ്ക്കാ​ൻ ഒ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം.

ഗ​ണ​പ​തി​യെ ഭ​ക്തി​യോ​ടെ കാ​ണു​ന്ന​വ​രാ​ണ് ത​ങ്ങ​ൾ. പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​പോ​ലെ​യ​ല്ല അ​തി​നെ കാ​ണേ​ണ്ട​തെ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​തെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ഭാ​ര​ത​ത്തി​ൽ ത​ന്നെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ശു​ശ്രു​ത​നാ​ണ് ലോ​ക​ത്തെ ആ​ദ്യ​ത്തെ പ്ലാ​സ്റ്റി​ക് സ​ർ​ജ​ൻ. അ​തി​ന്‍റെ തെ​ളി​വു​ക​ളു​മു​ണ്ട്. അ​ക്കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. എ​ന്നാ​ൽ, ആ ​യാ​ഥാ​ർ​ഥ്യ​ത്തി​നൊ​പ്പം മ​ത​വി​ശ്വാ​സ​ത്തെ കൂ​ടി കൂ​ട്ടി​ക്കു​ഴ​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ക്കാ​ര്യ​മാ​ണ് താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് പ​റ​ഞ്ഞ​ത്.

മ​ത​വി​ശ്വാ​സം ഇ​ല്ലാ​ത്ത ആ​ൾ മ​ത​ത്തെ കു​റി​ച്ച് പ​റ​യേ​ണ്ട​തി​ല്ല. താ​ൻ അ​ന്യ​ന്‍റെ മ​ത​വി​ശ്വാ​സ​ത്തെ കു​റി​ച്ച് പ​റ​യു​ന്നി​ല്ല, ത​നി​ക്ക​ത് പ​റ​യാ​ൻ അ​വ​കാ​ശ​മി​ല്ല. വി​ശ്വാ​സ​ത്തെ എ​പ്പോ​ഴും ബ​ഹു​മാ​നി​ക്ക​ണം. ഒ​രി​ക്ക​ലും ആ​രെ​യും വേ​ദ​നി​പ്പി​ക്ക​രു​ത്-​ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.
More in Latest News :