+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ച്ച സം​ഭ​വം: മു​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ ഫേ​സ്ബു​ക്ക് വ​ഴി അ​പ​മാ​നി​ച്ച കേ​സി​ൽ മു​ൻ മ​ജി​സ്ട്രേ​റ്റ് എ​സ്. സു​ദീ​പ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ച്ച സം​ഭ​വം: മു​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ ഫേ​സ്ബു​ക്ക് വ​ഴി അ​പ​മാ​നി​ച്ച കേ​സി​ൽ മു​ൻ മ​ജി​സ്ട്രേ​റ്റ് എ​സ്. സു​ദീ​പ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ സി​ന്ധു സൂ​ര്യ​കു​മാ​റി​നെ​തി​രേ​യാ​ണ് സു​ദീ​പ് മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

പി​ന്നാ​ലെ മാ​നേ​ജ്മെ​ന്‍റ് ന​ൽ​കി​യ പ​രാ​തി​യി​ൽ സു​ദീ​പി​നെ​തി​രേ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. കേ​സി​ൽ വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കാ​നി​രി​ക്കേ​യാ​ണ് മു​ൻ മ​ജി​സ്ട്രേ​റ്റ് ഇ​ന്ന് കോ​ട​തി​യി​ൽ എ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

സം​ഭ​വ​ത്തി​ൽ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് സു​ദീ​പി​നെ​തി​രേ ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ വി​മ​ർ​ശ​ക​രെ പോ​ലും ക​ളി​യാ​ക്കു​ന്ന ത​ര​ത്തി​ൽ സു​ദീ​പ് കു​ടു​ത​ൽ പോ​സ്റ്റു​ക​ൾ ഫേ​സ്ബു​ക്ക് വ​ഴി ഇ​ടു​ക​യാ​യി​രു​ന്നു.
More in Latest News :