+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി ഓ​ര്‍​ഡി​ന​ന്‍​സ് ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ഓ​ര്‍​ഡി​ന​ന്‍​സി​ന് പ​ക​ര​മു​ള്ള ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ എ​തി​ര്‍​പ്പി​നി​ടെ​യാ​യി​രു​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ബി​ല്‍ അ​
ഡ​ല്‍​ഹി ഓ​ര്‍​ഡി​ന​ന്‍​സ് ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ഓ​ര്‍​ഡി​ന​ന്‍​സി​ന് പ​ക​ര​മു​ള്ള ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ എ​തി​ര്‍​പ്പി​നി​ടെ​യാ​യി​രു​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

ബി​ല്‍ സു​പ്രീം​കോ​ട​തി വി​ധി​ക്ക് എ​തി​ര​ല്ലെ​ന്ന് അ​മി​ത് ഷാ ​ലോ​ക്‌​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. രാ​ജ്യ​ത​ല​സ്ഥാ​നവു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് വി​ഷ​യ​ത്തി​ലും നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ പാ​ര്‍​ല​മെ​ന്‍റിന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി​യു​ണ്ടെ​ന്നും ഷാ വ്യക്തമാക്കി.

നേരത്തെ കോണ്‍ഗ്രസും ബിജെപിയുമൊക്കെ ഡല്‍ഹിയില്‍ ഭരണം നടത്തിയപ്പോള്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചാണ് മുന്നോട്ട് പോയത്. എന്നാല്‍ ആംആദ്മി സര്‍ക്കാര്‍ ഇടഞ്ഞ് നില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് രാജ്യതാത്പര്യത്തിന് ചേര്‍ന്നതല്ല. ഈ സാഹചര്യത്തിലാണ് ബില്‍ കൊണ്ടുവരുന്നതെന്നും ഷാ പറഞ്ഞു.

അഴിമതി തടയാന്‍ നിരവധി ഏജന്‍സികള്‍ ഉള്ളപ്പോള്‍ ഇത്തരത്തില്‍ ഒരു ബില്‍ എന്തിനാണെന്ന് കോൺഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. ബില്ലില്‍ ചര്‍ച്ച തുടരുകയാണ്. ചര്‍ച്ചയ്ക്ക് ശേഷം ബില്ലില്‍ വോട്ടെടുപ്പ് നടക്കും.

ഡ​ല്‍​ഹി​യി​ലെ സേ​വ​ന​ങ്ങ​ളി​ല്‍ അ​ധി​കാ​ര​മു​ള്ള​ത് സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​നാ​ണെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ മ​റി​ക​ട​ക്കാ​നു​ള്ള ബി​ല്ലാ​ണ് ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ല്‍ എ ​ഗ്രൂ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റു​ന്ന​തി​നും നി​യ​മി​ക്കു​ന്ന​തി​നു​മു​ള്ള അ​ധി​കാ​രം മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യു​ള്ള സ​മി​തി​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​ണ് ബി​ല്ലി​ന്‍റെ ഉ​ള്ള​ട​ക്കം.

സ​മി​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കു​പു​റ​മേ ചീ​ഫ് സെ​ക്ര​ട്ട​റി, പ്രി​ന്‍​സി​പ്പ​ല്‍ ഹോം ​സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​വും. എ​ന്നാ​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ എന്ന നിലയിൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍​ക്കാ​ണ്.
More in Latest News :