+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുക്കി വംശജരുടെ സംസ്കാരം തടഞ്ഞ് ഹൈക്കോടതി; തത്‌സ്ഥിതി തുടരാൻ നിർദേശം

ഇംഫാൽ: കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ മൃതസംസ്കാരം തടഞ്ഞ് മണിപ്പുർ ഹൈക്കോടതി. ഇന്ന് രാവിലെ 11ന് ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ടിൽ നിശ്ചയിച്ചിരുന്ന സംസ്കാരമാണ് തടഞ്ഞത്. തത്‌സ്ഥിതി തുടരാനും
കുക്കി വംശജരുടെ സംസ്കാരം തടഞ്ഞ് ഹൈക്കോടതി; തത്‌സ്ഥിതി തുടരാൻ നിർദേശം
ഇംഫാൽ: കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ മൃതസംസ്കാരം തടഞ്ഞ് മണിപ്പുർ ഹൈക്കോടതി. ഇന്ന് രാവിലെ 11ന് ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ടിൽ നിശ്ചയിച്ചിരുന്ന സംസ്കാരമാണ് തടഞ്ഞത്. തത്‌സ്ഥിതി തുടരാനും കോടതി നിർദേശിച്ചു.

സംസ്കാരവുമായി ബന്ധപ്പെട്ട് കുക്കി-മേയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ.

ചുരാചന്ദ്പുർ ജില്ലയിലെ അതിർത്തി ഗ്രാമമായ ബൽജാംഗിൽ സംസ്കാരം നടത്താനായിരുന്നു തീരുമാനം. എന്നാൽ തങ്ങൾക്ക് ആധിപത്യമുള്ള സ്ഥലത്ത് സംസ്കാരം നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മേയ്തേയ് വിഭാഗം രംഗത്തുവരികയായിരുന്നു.

വിഷയത്തിൽ ഇരുവിഭാഗത്തിനും കോടതി നോട്ടീസ് നൽകി. കേസ് ഈമാസം ഒമ്പതിന് വീണ്ടും പരിഗണിക്കും. അതേസമയം, ഇരുവിഭാഗവും നിലപാടിൽ ഉറച്ചുനിന്നതോടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മേഖലയിലേക്ക് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.
More in Latest News :