+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടു​ണീ​ഷ്യ​യി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ധാ​ന​മ​ന്ത്രി​യെ പു​റ​ത്താ​ക്കി

ടു​ണി​സ്: അ​റ​ബ് ലോ​ക​ത്തെ ആ​ദ്യ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ടു​ണീ​ഷ്യ​ൻ നേ​താ​വ് ന​ജ്‌​ല് ബൗ​ദ​ൻ റ​മ​ദാ​നെ​യെ പു​റ​ത്താ​ക്കി പ്ര​സി​ഡ​ന്‍റ് ഖാ​യി​സ് സ​യി​ദ്.ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് റ​മ​ദാ​ന
ടു​ണീ​ഷ്യ​യി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ധാ​ന​മ​ന്ത്രി​യെ പു​റ​ത്താ​ക്കി
ടു​ണി​സ്: അ​റ​ബ് ലോ​ക​ത്തെ ആ​ദ്യ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ടു​ണീ​ഷ്യ​ൻ നേ​താ​വ് ന​ജ്‌​ല് ബൗ​ദ​ൻ റ​മ​ദാ​നെ​യെ പു​റ​ത്താ​ക്കി പ്ര​സി​ഡ​ന്‍റ് ഖാ​യി​സ് സ​യി​ദ്.

ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് റ​മ​ദാ​ന​യെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കു​ന്ന വി​വ​രം പ്ര​സി​ഡ​ന്‍റ് സ​യി​ദ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. എ​ന്നാ​ൽ എ​ന്ത് കാ​ര​ണ​ത്താ​ലാ​ണ് റ​മ​ദാ​ന​യെ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡ​യ​റ​ക്ട​റാ​യ അ​ഹ്മ​ദ് ഹ​ചാ​നി​യെ​യാ​ണ് പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി പ്ര​സി​ഡ​ന്‍റ് നി​യോ​ഗി​ച്ച​ത്. ക​ടു​ത്ത സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി മൂ​ലം രാ​ജ്യം ന​ട്ടം​തി​രി​യു​ന്ന​തി​നി​ടെ​യാ​ണ് ഈ ​മാ​റ്റ​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

പ്ര​സി​ഡ​ന്‍റി​ന് എ​ക്സി​ക്യൂ​ട്ടി​വ് അ​ധി​കാ​ര​ങ്ങ​ളു​ള്ള പാ​ർ​ല​മെ​ന്‍റ​റി സം​വി​ധാ​ന​മാ​ണ് ടു​ണി​ഷ്യ​യി​ൽ നി​ല​വി​ലു​ള്ള​ത്. വോ​ട്ടിം​ഗി​ലൂ​ടെ ജ​ന​ങ്ങ​ൾ നേ​രി​ട്ട് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​സി​ഡ​ന്‍റ്, പാ​ർ​ല​മെ​ന്‍റി​ൽ നി​ന്ന് ജ​യി​ച്ചു​വ​രു​ന്ന പാ​ർ​ട്ടി​യി​ലെ അം​ഗ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ക്കു​ക​യാ​ണ് പ​തി​വ്.
More in Latest News :