+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി ട്രാ​വ​ൻ​കൂ​ർ ഹൗ​സ്: രാ​ജ​കു​ടും​ബ​ത്തെ വെ​ട്ടാ​ൻ സൊ​സൈ​റ്റി

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താ​കൂ​ർ രാ​ജ​കു​ടും​ബം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച ഡ​ൽ​ഹി കെ​ജി മാ​ർ​ഗി​ലെ ട്രാ​വ​ൻ​കൂ​ർ ഹൗ​സിന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ല​നി​ർ​ത്താ​ൻ ന​ട​പ​ടി​ക
ഡ​ൽ​ഹി ട്രാ​വ​ൻ​കൂ​ർ ഹൗ​സ്: രാ​ജ​കു​ടും​ബ​ത്തെ വെ​ട്ടാ​ൻ സൊ​സൈ​റ്റി
തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താ​കൂ​ർ രാ​ജ​കു​ടും​ബം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച ഡ​ൽ​ഹി കെ​ജി മാ​ർ​ഗി​ലെ ട്രാ​വ​ൻ​കൂ​ർ ഹൗ​സിന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ല​നി​ർ​ത്താ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു മ​ന്ത്രി​സ​ഭാ​യോ​ഗം. ട്രാ​വ​ൻ​കൂ​ർ പാ​ല​സി​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നി​ല​വി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നു​മാ​യി ട്രാ​വ​ൻ​കൂ​ർ പാ​ല​സ് മാ​നേ​ജ്മെ​ന്‍റ് സൊ​സൈ​റ്റി കേ​ര​ള (ടി​പി​എം​എ​സ്) രൂ​പീ​ക​രി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഗ​വേ​ണിം​ഗ് ബോ​ഡി​യി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് പ്ര​സി​ഡ​ന്‍റ്. കൂ​ടാ​തെ ഡ​ൽ​ഹി കേ​ര​ള ഹൗ​സ് റ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ വൈ​സ് പ്ര​സി​ഡ​ന്‍റും ധ​ന അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി/ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി​യു​മാ​ണ്. പൊ​തു​ഭ​ര​ണം, ടൂ​റി​സം, പൊ​തു​മ​രാ​മ​ത്ത് അ​ട​ക്ക​മു​ള്ള വി​വി​ധ സെ​ക്ര​ട്ട​റി​മാ​ർ സ​മി​തി അം​ഗ​ങ്ങ​ളാ​ണ്. വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ലും മാ​റ്റ​മു​ണ്ടാ​കി​ല്ല.

കെ​ജി മാ​ർ​ഗി​ലെ ട്രാ​വ​ൻ​കൂ​ർ ഹൗ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന 14 ഏ​ക്ക​ർ സ്ഥ​ലം പൂ​ർ​ണ ഉ​ട​മ​സ്ഥ​ത ത​ങ്ങ​ൾ​ക്കാ​ണെ​ന്നു പ​റ​ഞ്ഞു തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബം ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ന​ട​ത്തി വ​രു​ന്ന നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​ന്നെ ഇ​ട​പെ​ട​ണ​മെ​ന്നും രാ​ജ​കു​ടും​ബം ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :