+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ ​സേ​വു​ക​ൾ ഇ​നി ഓ​ർ​മ​ക​ൾ വ​ല​യി​ലാ​ക്കും; ഇ​റ്റാ​ലി​യ​ന്‍ ഇ​തി​ഹാ​സം ബു​ഫ​ണ്‍ വി​ര​മി​ച്ചു

റോം: ​ഇ​റ്റ​ലി​യു​ടെ ഇ​തി​ഹാ​സ​താ​ര​വും ലോ​ക​ഫു​ട്ബോ​ളി​ലെ "വ​ല്യേ​ട്ട​നു'​മാ​യ ജി​യാ​ൻ​ലൂ​ജി ബു​ഫ​ൺ വി​ര​മി​ച്ചു. 28 വ​ർ​ഷം നീ​ണ്ടു​നി​ന്ന പ്ര​ഫ​ഷ​ണ​ൽ ക​രി​യ​റി​ന് ഇ​ന്ന​ത്തോ​ടെ വി​രാ​മ​മാ​കു​ക​യാ​ണെ
ആ ​സേ​വു​ക​ൾ ഇ​നി ഓ​ർ​മ​ക​ൾ വ​ല​യി​ലാ​ക്കും; ഇ​റ്റാ​ലി​യ​ന്‍ ഇ​തി​ഹാ​സം ബു​ഫ​ണ്‍ വി​ര​മി​ച്ചു
റോം: ​ഇ​റ്റ​ലി​യു​ടെ ഇ​തി​ഹാ​സ​താ​ര​വും ലോ​ക​ഫു​ട്ബോ​ളി​ലെ "വ​ല്യേ​ട്ട​നു'​മാ​യ ജി​യാ​ൻ​ലൂ​ജി ബു​ഫ​ൺ വി​ര​മി​ച്ചു. 28 വ​ർ​ഷം നീ​ണ്ടു​നി​ന്ന പ്ര​ഫ​ഷ​ണ​ൽ ക​രി​യ​റി​ന് ഇ​ന്ന​ത്തോ​ടെ വി​രാ​മ​മാ​കു​ക​യാ​ണെ​ന്ന് പാ​ർ​മ താ​ര​മാ​യ ബു​ഫ​ൺ സാമൂഹ്യമാധ്യമങ്ങളിലൂടെ അ​റി​യി​ച്ചു.

ഇ​റ്റ​ലി​ക്കൊ​പ്പം 2006 ലോ​ക​ക​പ്പ് വി​ജ​യി​ച്ച ബു​ഫ​ൺ, ഏ​റ്റ​വു​മ​ധി​കം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ(176) ക​ളി​ച്ച ഗോ​ൾ​കീ​പ്പ​ർ എ​ന്ന റി​ക്കാ​ർ​ഡി​ന് ഉ​ട​മ​യാ​ണ്. യു​വ​ന്‍റ​സി​നൊ​പ്പം 10 സി​രി എ ​കി​രീ​ട​ങ്ങ​ൾ നേ​ടി​യ 45-കാ​ര​നാ​യ ബു​ഫ​ൺ സി​രി എ​യി​ൽ 657 മ​ത്സ​ര​ങ്ങ​ളി​ൽ പോ​രാ​ടി​യി​ട്ടു​ണ്ട്.

പാ​ർ​മ​യു​ടെ യൂ​ത്ത് അ​ക്കാ​ദ​മി​യി​ലൂ​ടെ 13-ാം വ​യ​സി​ൽ ഗോ​ൾ​കീ​പ്പിം​ഗ് ജീ​വി​തം ആ​രം​ഭി​ച്ച താ​രം 1995-ൽ, ​ത​ന്‍റെ 17-ാം വ​യ​സി​ലാ​ണ് സീ​നി​യ​ർ പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ൾ ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. 2001-ൽ ​യു​വെ​യി​ലെ​ത്തി​യ ബു​ഫ​ൺ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ളി​യെ​ന്ന ഖ്യാ​തി വ​ള​രെ​വേ​ഗം സ്വ​ന്ത​മാ​ക്കി.

2018 ലോ​ക​ക​പ്പി​ന് ഇ​റ്റ​ലി യോ​ഗ്യ​ത നേ​ടാ​തി​രു​ന്ന​തോ​ടെ, രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ നി​ന്ന് താ​രം വി​ര​മി​ച്ചി​രു​ന്നു. പി​ന്നാ​ലെ യു​വേ​യി​ൽ നി​ന്ന് പി​എ​സ്ജി​യി​ലെ​ത്തി​യ താ​രം ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ യുവന്‍റസിലേക്ക് മടങ്ങിയെത്തി. പിന്നീടാണ് തന്‍റെ ആദ്യ ക്ലബായ പാ​ർ​മ​യി​ലേ​ക്ക് തിരിച്ചെത്തിയത്.

ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ലെ ര​ണ്ടാം ഡി​വി​ഷ​നി​ൽ ക​ളി​ക്കു​ന്ന പാ​ർ​മ​യ്ക്കൊ​പ്പം, പ​രി​ക്കും മോ​ശം ഫോ​മും നി​റ​ഞ്ഞ സീ​സ​ണൊ​ടു​വി​ലാ​ണ് ബു​ഫ​ൺ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്.
More in Latest News :