+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സി​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സ​മ്മേ​ള​നം 24ന് ​അ​വ​സാ​നി​ക്കും
നി​യ​മ​സ​ഭാ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സി​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സ​മ്മേ​ള​നം 24ന് ​അ​വ​സാ​നി​ക്കും. പ്ര​ധാ​ന​മാ​യും നി​യ​മ നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള സ​മ്മേ​ള​നം12 ദി​വ​സം ചേ​രു​മെ​ന്നും സു​പ്ര​ധാ​ന ബി​ല്ലു​ക​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.

ആ​ദ്യ​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സ​ഭ പി​രി​യും. ഓ​ഗ​സ്റ്റ്‌ 11, 18 തീ​യ​തി​ക​ള്‍ അ​നൗ​ദ്യോ​ഗി​കാം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി​ട്ടാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്. സ​ഭ പ​രി​ഗ​ണി​ക്കേ​ണ്ട ബി​ല്ലു​ക​ള്‍ ഏ​തൊ​ക്കെ​യാ​ണെ​ന്ന​ത് ഏ​ഴി​ന് ചേ​രു​ന്ന കാ​ര്യോ​പ​ദേ​ശ​ക സ​മി​തി നി​ര്‍​ദേ​ശ​പ്ര​കാ​രം ക്ര​മീ​ക​രി​ക്കും.

ആ​ശു​പ​ത്രി​ക​ള്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന ഓ​ര്‍​ഡി​ന​ന്‍​സി​ന് പ​ക​ര​മു​ള്ള ബി​ല്‍, സ​ഹ​ക​ര​ണ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ തു​ട​ങ്ങി​യ​വ ഈ ​സ​മ്മേ​ള​ന​ത്തി​ല്‍ വ​രും. ഈ ​മാ​സം 14നും 15​നും സ​ഭ ചേ​രി​ല്ല.
More in Latest News :