+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശു​പ​ത്രി​ക​ളെ മാ​തൃ​ശി​ശു സൗ​ഹൃ​ദ​മാ​ക്കി മാ​റ്റു​ക ല​ക്ഷ്യം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ ആ​ശു​പ​ത്രി​ക​ളേ​യും മാ​തൃ​ശി​ശു സൗ​ഹൃ​ദ ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി മാ​തൃ​ശി​ശു സൗ​ഹൃ​ദ
ആ​ശു​പ​ത്രി​ക​ളെ മാ​തൃ​ശി​ശു സൗ​ഹൃ​ദ​മാ​ക്കി മാ​റ്റു​ക ല​ക്ഷ്യം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ ആ​ശു​പ​ത്രി​ക​ളേ​യും മാ​തൃ​ശി​ശു സൗ​ഹൃ​ദ ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി മാ​തൃ​ശി​ശു സൗ​ഹൃ​ദ ഇ​നി​ഷ്യേ​റ്റീ​വ് ന​ട​പ്പാ​ക്കി​യ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. 17 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും 27 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഉ​ൾ​പ്പെ​ടെ 44 ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് മാ​തൃ​ശി​ശു സൗ​ഹൃ​ദ ഇ​നി​ഷ്യേ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച​ത്.

ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ൽ കേ​ര​ളം ഗ​ണ്യ​മാ​യ പു​രോ​ഗ​തി​യാ​ണ് കൈ​വ​രി​ച്ച​ത്. 41.8% കു​ഞ്ഞു​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ജ​നി​ച്ചു ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മു​ല​യൂ​ട്ട​ൽ ആ​രം​ഭി​ക്കു​ന്ന​ത്. 63.7% കു​ഞ്ഞു​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ആ​റ് മാ​സ​ക്കാ​ലം സ​മ്പൂ​ർ​ണ​മാ​യി മു​ല​പ്പാ​ൽ ല​ഭി​ക്കു​ന്ന​ത്. ഇ​ത് ന​മ്മു​ടെ ശ്ര​ദ്ധ ആ​വ​ശ്യ​പ്പെ​ടു​ന്ന നി​ർ​ണാ​യ​ക മേ​ഖ​ല​ക​ളാ​ണ്.

ഹോം ​ബേ​സ്ഡ് ചൈ​ൽ​ഡ് കെ​യ​ർ പ്രോ​ഗ്രാം എ​ന്ന പേ​രി​ൽ മ​റ്റൊ​രു പ​രി​പാ​ടി കൂ​ടി കേ​ര​ളം ന​ട​പ്പാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ആ​ദ്യ ആ​ഴ്ച മു​ത​ൽ ഒ​ന്ന​ര വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ആ​ശാ വ​ർ​ക്ക​ർ​മാ​രി​ലൂ​ടെ ന​ട​ത്തു​ന്ന കേ​ന്ദ്രീ​കൃ​ത ഭ​വ​ന സ​ന്ദ​ർ​ശ​ന​മാ​ണ് പ​രി​പാ​ടി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. വ​ള​ർ​ച്ച​യും വി​കാ​സ​വും നി​രീ​ക്ഷി​ക്കു​ന്ന​തി​ന് പു​റ​മേ, മു​ല​യൂ​ട്ട​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ക്ഷേ​മം ഉ​റ​പ്പാ​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു- മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :