+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷംസീറിന്‍റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല: വെള്ളാപ്പള്ളി

ആലപ്പുഴ: ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതവികാര പ്രസ്താവന ആരിൽ
ഷംസീറിന്‍റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല: വെള്ളാപ്പള്ളി
ആലപ്പുഴ: ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

മതവികാര പ്രസ്താവന ആരിൽ നിന്ന് ഉണ്ടായാലും ശരിയല്ല. ഷംസീർ ഏത് അവസരത്തിലാണ് പ്രസ്താവന നടത്തിയതെന്ന് നോക്കണം. സാഹചര്യം കൂടുതൽ വഷളാക്കരുതെന്നും എല്ലാവരും സാഹോദര്യത്തിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കർ രാജി വയ്ക്കണമെന്ന് പറയേണ്ടത് പദവി നൽകിയവരാണ്. സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത്. മതങ്ങൾ തമ്മിലുള്ള പോര് അനാവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
More in Latest News :