+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷംസീറിന്‍റെ പേരിൽ ശത്രു സംഹാര അർച്ചന നടത്തി കരയോഗം പ്രസിഡന്‍റ്

കൊല്ലം: നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിനു വേണ്ടി ക്ഷേത്രത്തിൽ അർച്ചന. ഷംസീർ ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് എൻഎസ്എസ് പ്രതിഷേധം നടത്തുന്നതിനിടെയാണ് ഷംസീറിനു വേണ്ടി ഇടമുളക്കൽ മണികണ്ഠേശവ മഹ
ഷംസീറിന്‍റെ പേരിൽ ശത്രു സംഹാര അർച്ചന നടത്തി കരയോഗം പ്രസിഡന്‍റ്
കൊല്ലം: നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിനു വേണ്ടി ക്ഷേത്രത്തിൽ അർച്ചന. ഷംസീർ ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് എൻഎസ്എസ് പ്രതിഷേധം നടത്തുന്നതിനിടെയാണ് ഷംസീറിനു വേണ്ടി ഇടമുളക്കൽ മണികണ്ഠേശവ മഹാദേവ ക്ഷേത്രത്തിൽ ശത്രുസംഹാര അർച്ചന നടത്തിയത്.

കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2,128 നമ്പർ കരയോഗം പ്രസിഡന്‍റ് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്. എൻഎസ്എസ് സ്പീക്കർക്കെതിരേ നാമജപ സംഗമം നടത്തുന്നതിനിടെ ഷംസീറിനു വേണ്ടി എൻഎസ്എസ് ഭാരവാഹി പൂജ നടത്തിയത് ശ്രദ്ധേയമായി.

അ​തേ​സ​മ​യം, ഹൈ​ന്ദ​വ​രു​ടെ ആ​രാ​ധ​നാ​മൂ​ർ​ത്തി​യാ​യ ഗ​ണ​പ​തി​യെ​ക്കു​റി​ച്ച് ഷം​സീ​ര്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ വീ​ണ്ടും ആ​ഞ്ഞ​ടി​ച്ച് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ രം​ഗ​ത്തു​വ​ന്നു. സ്പീ​ക്ക​റു​ടേ​ത് ച​ങ്കി​ൽ ത​റ​യ്ക്കു​ന്ന പ്ര​സ്താ​വ​ന​യെ​ന്നാ​ണ് സു​കു​മാ​ര​ൻ നാ​യ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

ഷം​സീ​റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നി​ൽ ഹൈ​ന്ദ​വ വി​രോ​ധ​മാ​ണ്. വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ൽ ബി​ജെ​പി​ക്കും ആ​ർ​എ​സ്എ​സി​നും ഒ​പ്പം നി​ൽ​ക്കും. പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ആ​ളു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് മു​ൻ മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ മ​റു​പ​ടി അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഷം​സീ​ര്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു വി​ശ്വാ​സ​സം​ര​ക്ഷ​ണ​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രും വി​ശ്വാ​സി​ക​ളു​മാ​യി​ട്ടു​ള്ള​വ​ര്‍ ഇ​ന്നു രാ​വി​ലെ​ത​ന്നെ വീ​ടി​ന​ടു​ത്തു​ള്ള ഗ​ണ​പ​തി​ക്ഷേ​ത്ര​ത്തി​ല്‍ വ​ഴി​പാ​ടു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​ഹ്വാ​നം.
More in Latest News :