+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​രീ​ര​ത്തി​ല്‍ അ​ടി​യേ​റ്റ പാ​ടു​ക​ള്‍; താ​മി​റി​ന്‍റേത് ക​സ്റ്റ​ഡി മ​ര​ണ​മെ​ന്ന് സൂ​ചി​പ്പി​ച്ച് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

മ​ല​പ്പു​റം: താ​നൂ​രി​ല്‍ ല​ഹ​രിമ​രു​ന്നു കേ​സി​ല്‍ പി​ടി​യി​ലാ​യ യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത. താ​മി​ര്‍ ജി​ഫ്രി​ക്ക് ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റ​താ​യി സൂ​
ശ​രീ​ര​ത്തി​ല്‍ അ​ടി​യേ​റ്റ പാ​ടു​ക​ള്‍; താ​മി​റി​ന്‍റേത് ക​സ്റ്റ​ഡി മ​ര​ണ​മെ​ന്ന് സൂ​ചി​പ്പി​ച്ച് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്
മ​ല​പ്പു​റം: താ​നൂ​രി​ല്‍ ല​ഹ​രിമ​രു​ന്നു കേ​സി​ല്‍ പി​ടി​യി​ലാ​യ യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത. താ​മി​ര്‍ ജി​ഫ്രി​ക്ക് ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റ​താ​യി സൂ​ച​ന. ശ​രീ​ര​മാ​സ​ക​ലം മ​ര്‍​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്നാണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. താ​മി​റി​ന്‍റെ ശ​രീ​ര​ത്തി​ല്‍ 13 സാ​ര​മാ​യ പ​രിക്കു​ക​ളു​ണ്ടെ​ന്നാ​ണ് വി​വ​രം.

താ​മി​റി​ന്‍റെ ന​ടു​വി​ന്‍റെ കീ​ഴ്ഭാ​ഗ​ത്ത്, തു​ട​യി​ല്‍, കാ​ലി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം മ​ര്‍​ദ​ന​മേ​റ്റി​രു​ന്ന​താ​യി പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ലാ​ത്തി ഉ​പ​യോ​ഗി​ച്ച് മ​ര്‍​ദി​ച്ചെ​ന്ന സം​ശ​യ​വും ബ​ല​പ്പെ​ടു​ക​യാ​ണ്.

യുവാവിനെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് നി​യ​മാ​നു​സൃ​ത​മാ​യി​ട്ട​ല്ലെ​ന്നും ചി​ല ഇ​ന്‍റ​ലി​ജ​ന്‍​സ് വി​വ​ര​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 1.45 ഓ​ടെ​യാ​ണ് ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​നൂ​ര്‍ പോ​ലീ​സ് മ​റ്റു നാ​ലുപേ​ര്‍​ക്കൊ​പ്പം ദേ​വ​ധാ​ര്‍ പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും താ​മി​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

18 ഗ്രാം ​എം​ഡി​എം​എ സം​ഘ​ത്തി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തു​വെ​ന്നും സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ യു​വാ​വ് കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

എന്നാല്‍ താമിര്‍ ജിഫ്രി ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കുന്നത് തിങ്കളാഴ്ച്ച വൈകുന്നേരം 3:30 നാണെന്നും ഇവരെ താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത് രാത്രി 1:45ന് ആണെന്നും അതുവരെ പോലീസ് ക്വട്ടേഴ്സില്‍ പാര്‍പ്പിച്ചു മര്‍ദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്.

മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും യു​വാ​വി​ന്‍റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടിരിക്കയാണ്.
More in Latest News :