പാലക്കാട്: പാലക്കാട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അലനല്ലൂർ ചേലക്കുന്ന് സ്വദേശി സാഗർ ബിജു(24) ആണ് അറസ്റ്റിലായത്.
അലനല്ലൂർ സ്വദേശിനിയാണ് മരിച്ച പെൺകുട്ടി. പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് മാസത്തിലാണ് 17 വയസുകാരിയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.