തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീർ ഹിന്ദു വികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് എൻഎസ്എസ് കൂടുതൽ പ്രതിഷേധത്തിന്. ബുധനാഴ്ച വിശ്വാസ സംരക്ഷണ ദിനത്തിൽ നാമജപ ഘോഷയാത്ര നടത്തും. പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെയാണ് ഘോഷയാത്ര.
എൻഎസ്എസ് പ്രവർത്തകരും അംഗങ്ങളും രാവിലെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ പോയി വഴിപാടു നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്നു പ്രാർഥിക്കുകയും വേണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു. താലൂക്ക് യൂണിയനുകൾക്ക് അയച്ച പ്രത്യേക കത്തിലാണ് അദ്ദേഹം ആവശ്യപ്പെട്ടത്.