ജറുസലേം: വെസ്റ്റ് ബാങ്കിലെ ഷോപ്പിംഗ് മാളിന് സമീപം പലസ്തീനി യുവാവ് നടത്തിയ വെടിവയ്പ്പിൽ നാല് പേർക്ക് പരിക്കേറ്റു. അക്രമിയെ ഇസ്രയേൽ പോലീസ് സേനാംഗം വെടിവച്ച് കൊലപ്പെടുത്തി.
ജറുസലേം നഗരത്തിന് കിഴക്കുഭാഗത്തുള്ള ജൂത സെറ്റിൽമെന്റായ മാലെ അദുമിം മേഖലയിൽ ഇന്ന് വൈകിട്ടാണ് ആക്രമണം നടന്നത്. സുരക്ഷാജീവനക്കാരന്റെ വേഷത്തിലെത്തിയ അക്രമി ഒരു ഷോപ്പിംഗ് മാളിന്റെ മുൻവശത്ത് വച്ച് ജനങ്ങൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
വെടിയൊച്ച കേട്ട് മാളിൽനിന്നും ഓടിയെത്തിയ ഇസ്രയേൽ പോലീസ് സേനയിലെ അംഗമായ ഒരാൾ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് അക്രമിയെ വെടിവച്ച് വീഴ്ത്തിയെന്നും പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.