കൊച്ചി: കളമശേരിയിൽ നിന്ന് എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കുട്ടികിഴക്കേതിൽ താഹകുട്ടിയുടെ മകൻ അജ്മൽ (31), കായംകുളം, ചെട്ടികുളങ്ങര, ഇലഞ്ഞിവേലിൽ സുകുമാരന്റെ സുമിത്ത് (31), കായംകുളം, ചെന്നാട്ട് വെളിയുടെ കിഴക്കേതിൽ നസറുദ്ദീന്റെ മകൻ അൻവർ ഷാ (28) എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമനു ലഭിച്ച രഹസ്യ വിവരത്തിന്റെ പോലീസ് സംഘത്തിന്റെ തലവനായ അജ്മലിനെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതികളിൽ നിന്നും 1.62 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തി വില്പന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശശിധരൻ, നാർക്കോടിക് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൽ സലാം എന്നിവരുടെ മേൽനോട്ടത്തിൽ കളമശ്ശേരി പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്.