+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട്ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം; എ​ട്ട് സം​ഘ​പ​രി​വാ​ർ പ്രവർത്തകർ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് എ​ന്നി​വ​ർ​ക്കെ​തി​രെ പാ​ല​ക്കാ​ട് കൊ​പ്പ​ത്ത് വ​ച്ച് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ർ​ച്ചി​നി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം മു
പാ​ല​ക്കാ​ട്ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം; എ​ട്ട് സം​ഘ​പ​രി​വാ​ർ പ്രവർത്തകർ പി​ടി​യി​ൽ
പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് എ​ന്നി​വ​ർ​ക്കെ​തി​രെ പാ​ല​ക്കാ​ട് കൊ​പ്പ​ത്ത് വ​ച്ച് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ർ​ച്ചി​നി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ കേ​സി​ൽ എ​ട്ട് ആ​ർ​എ​സ്എ​സ് - ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ.

കേ​സി​ൽ ഇ​ന്ന് അ​ഞ്ച് പേ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച പി​ടി​യി​ലാ​യ മൂ​ന്ന് പേ​ര​ട​ക്കം ആ​കെ എ​ട്ട് പേ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

ശ​നി​യാ​ഴ്ച സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ ഷം​സീ​റി​നെ​തി​രെ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യെ​ന്നും സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും ആ​രോ​പി​ച്ച് യൂ​ത്ത് ലീ​ഗ് പ​ട്ടാ​മ്പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​സ്മ​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
More in Latest News :