+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട

ക​ണ്ണൂ​ർ: കേ​ര​ള​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കു​ഴ​ൽ​പ്പ​ണ​വു​മാ​യി അ​ഞ്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. ഇ​വ​രി​ൽ നി​ന്ന
കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട
ക​ണ്ണൂ​ർ: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കു​ഴ​ൽ​പ്പ​ണ​വു​മാ​യി അ​ഞ്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. ഇ​വ​രി​ൽ നി​ന്ന് 1.12 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു. വി​ഷ്ണു, സെ​ന്തി​ൽ, മു​ത്തു, പ​ള​നി, സു​ട​ലി മു​ത്തു എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

അ​റ​സ്റ്റി​ലാ​യ​വ​രു​ടെ അ​ര​യി​ൽ കെ​ട്ടി​വ​ച്ച നി​ല​യി​ലാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണം വാ​ങ്ങാ​ൻ മ​ല​പ്പു​റ​ത്തെ തി​രൂ​രി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന പ​ണ​മാ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പ​ണ​ത്തി​ന് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഇ​വ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല.

കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ഇ​ൻ​സ്പെ​ക്ട​ർ പി.​ടി.​യേ​ശു​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ടൂ​റി​സ്റ്റ് ബ​സി​ൽ നി​ന്നു കു​ഴ​ൽ​പ്പ​ണം പി​ടി​ച്ച​ത്. ബം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട് പാ​ത​യി​ൽ രാ​ത്രി സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലാ​ണ് പ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

പി​ടി​യി​ലാ​യ​വ​ർ കാ​രി​യ​ർ​മാ​രാ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഞ്ചം​ഗ സം​ഘ​ത്തി​നെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സി​നു കൈ​മാ​റി.
More in Latest News :