+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ്: നൂ​റം​ഗ സേ​ന​യി​ൽ നി​യ​മി​ച്ച​ത് 31 പേ​രെ മാ​ത്രം

ക​ണ്ണൂ​ര്‍: പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​ന്‍ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യി​ല്‍ പ്ര​ത്യേ​ക സേ​നാ​വി​ഭാ​ഗ​ത്തെ രൂ​പീ​ക​രി​ക്കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​നം പാ​തി​വ​ഴി​യി​ൽ. മൂ​ന്ന​ര വ​ർ​ഷ​ത്തി​നു
അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ്: നൂ​റം​ഗ സേ​ന​യി​ൽ നി​യ​മി​ച്ച​ത് 31 പേ​രെ മാ​ത്രം
ക​ണ്ണൂ​ര്‍: പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​ന്‍ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യി​ല്‍ പ്ര​ത്യേ​ക സേ​നാ​വി​ഭാ​ഗ​ത്തെ രൂ​പീ​ക​രി​ക്കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​നം പാ​തി​വ​ഴി​യി​ൽ. മൂ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​കെ നി​യ​മി​ച്ച​ത് 31 പേ​രെ മാ​ത്രം.

2018 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം. ഉ​രു​ള്‍​പൊ​ട്ട​ല്‍, ഭൂ​മി​കു​ലു​ക്കം, വെ​ള്ള​പ്പൊ​ക്കം, പ്ര​ള​യം, കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ഴ​ല്‍, വാ​ത​ക​ച്ചോ​ര്‍​ച്ച തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ നൂ​റം​ഗ ക​രു​ത​ല്‍ സേ​ന​യെ നി​യ​മി​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നൂ​റു​പേ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​ശേ​ഷം ഘ​ട്ടം​ഘ​ട്ട​മാ​യി സേ​ന​യു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം. എ​ന്നാ​ല്‍, പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ് മൂ​ന്ന​ര വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സി​ലേ​ക്ക് സ​ജ്ജ​രാ​ക്കി​യ​ത് 31 പേ​രെ മാ​ത്ര​മാ​ണ്.

ഇ​വ​ര്‍​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ണ്ട്. തൃ​ശൂ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് സേ​ഫ്റ്റി അ​ക്കാ​ദ​മി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം. അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും അ​ല്ലാ​ത്ത​പ്പോ​ള്‍ അ​വ​ര​വ​രു​ടെ ജി​ല്ല​ക​ളി​ല്‍ വി​ന്യ​സി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.
More in Latest News :