+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം; ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​ര​ത്തി​ല്‍

ഇ​ടു​ക്കി: അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​ര​ത്തി​ല്‍. വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്യാ​മ്പ​സി​നു​ള്ളി​ല്‍ കു
അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം; ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​ര​ത്തി​ല്‍
ഇ​ടു​ക്കി: അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​ര​ത്തി​ല്‍. വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്യാ​മ്പ​സി​നു​ള്ളി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

ക്ലാ​സ് തു​ട​ങ്ങി മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ക്യാ​മ്പ​സി​ന​ക​ത്ത് ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മു​ള്ള ഹോ​സ്റ്റ​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ച്ചു. കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ണി പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും വ​യ​റിം​ഗ് ജോ​ലി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ക​ഴി​യാ​ത്ത​നി​നാ​ല്‍ ഇ​ത് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലി​ല്‍ വ​ള​രെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്.

ലെ​ക്ച​ര്‍ ഹാ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ടാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​വ​ര്‍.
More in Latest News :